തൃശൂർ: വിഷുക്കൈനീട്ടം വിവാദത്തിൽ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത്.തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛൻമാരാണെന്ന് സുരേഷ്ഗോപി പറഞ്ഞു. ദ്രോഹികളാണ് വിമർശിക്കുന്നത്. വിമർശകരോട് പോകാൻ പറ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടി.പിയെയും ഷുഹൈബിനേയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട. മ്ലേച്ഛമായ രാഷ്ട്രീയചിന്താഗതിയാണിത്. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കട്ടേയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു
സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയവർ അദ്ദേഹത്തെ കാൽ തൊട്ട് വന്ദിക്കുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായിരുന്നു.
You must log in to post a comment.