# ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റില്‍;

- Link: https://politicaleye.news/teligram-ceo-pavel-durov/
- Published: 2024-08-25T23:05:03+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

വെബ് ഡെസ്ക്:- [ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റില്‍](https://politicaleye.news/tag/%e0%b4%9f%e0%b5%86%e0%b4%b2%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%87%e0%b4%92%e0%b4%af/).
സോഷ്യൽ മീഡിയാ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ 
ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി . ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് പുറത്തുള്ള ലെ ബുര്‍ഗ്വെ
വിമാനത്താവളത്തില്‍ വച്ചാണ് ദുരോവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആപ്പുമായി ബന്ധപ്പെട്ട്
ഇയാള്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രഞ്ച്
ഏജന്‍സിയായ ഒ എഫ് എം ഐ എന്നിന്റെ അറസ്റ്റ് വാറന്റുണ്ടായിരുന്നു.

അസര്‍ബൈജാനിലുള്ള ബകുവില്‍ നിന്ന് തന്റെ സ്വകാര്യ ജെറ്റില്‍ ഫ്രാന്‍സിലേക്ക് എത്തിയപ്പോഴായിരുന്നു
അറസ്റ്റ്. വഞ്ചന, മയക്കുമരുന്ന് , സൈബര്‍ ലോകത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യം,
തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

[#teligram](https://politicaleye.news/teligram-ceo-pavel-durov/#teligram)

[#messegingapp](https://politicaleye.news/teligram-ceo-pavel-durov/#messegingapp)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fteligram-ceo-pavel-durov%2F)

### _Related_
