ചെന്നൈ:-സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാന്‍ ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഭരണകക്ഷിയായ ഡി.എം.കെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
സര്‍ക്കാരിന്റെ നീക്കം
ഇനി, സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടിവരും. ഇതോടെ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിക്കുന്ന പത്താമത്തെ ഇന്ത്യന്‍ സംസ്ഥാനമായി തമിഴ്നാട് മാറി.ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവയാണ് സിബിഐക്ക് പൊതുസമ്മതം പിന്‍വലിച്ച മറ്റ് ഒമ്പത് സംസ്ഥാനങ്ങള്‍.

You must log in to post a comment.