വെബ് ഡസ്ക് :-സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണൂരിലെത്തി. പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ കണ്ണൂരിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സെമിനാറിന്റെ മുഖ്യാതിഥി. ഇന്ന് വൈകുന്നേരമാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാര്‍ നടക്കുക
സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ കെ വി തോമസിനെ വിമാനത്താവളത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
എ ഐ സി സി നേതൃത്വത്തിന്റെയും കെപിസിസിയുടെയും വിലക്കും ഭീഷണിയുമെല്ലാം തള്ളിക്കളഞ്ഞാണ് സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കെ വി തോമസ് കണ്ണൂരിലെത്തിയത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
You must log in to post a comment.