വെബ് ഡസ്ക് :-പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞതില്‍ കര്‍ഷകര്‍ക്കെതിരെ വിദ്വേഷ ട്വീറ്റുമായി ബിജെപി വക്താവ് ടിജി മോഹന്‍ദാസ്. ചെങ്കോട്ടയില്‍ കൊടി പൊക്കിയ ഒരഞ്ചെണ്ണത്തെ വെടിവെച്ച് വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ന് ഈ നാണക്കേട് സഹിക്കേണ്ടിയിരുന്നില്ല എന്ന് മോഹന്‍ദാസ് ട്വീറ്റില്‍ പറഞ്ഞു. ‘അന്ന് ചെങ്കോട്ടയില്‍ കൊടി പൊക്കിയ ഒരഞ്ചെണ്ണത്തെ വെടിവെച്ച് വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ന് ഈ നാണക്കേട് വരില്ലായിരുന്നു’.
എന്നാണ് ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തിന് പിന്നാലെയാണ് ടിജി മോഹന്‍ദാസിന്‍റെ പ്രതികരണം.
പഞ്ചാബിലെ ദേശീയ രക്തസാക്ഷി സ്മാരകമായ ഹുസൈന്‍വാലയിലേക്ക് പോകവെയാണ് മോദി 15 മിനിറ്റ് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത്.യാത്ര തടസ്സപ്പെട്ടതോടെ സരുക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് പഞ്ചാബിലെ ഫെറോസ്പുരിലെ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
<
കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞുവെച്ചത്. ഹുസൈന്‍വാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ചന നടത്തുന്നതിനും ഫെറോസ്പൂരിലെ ബിജെപിയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനുമായിരുന്നു മോദി പഞ്ചാബിലെത്തിയത്. ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമുളള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗമാക്കുകയായിരുന്നു.രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദര്‍ശിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ സന്ദര്‍ശനം കൂടിയാണിത്. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല.
;ഹോലികോപ്റ്റര്‍ മാര്‍ഗം തീരുമാനിച്ചിരുന്ന യാത്ര റോഡ് മാര്‍ഗമാക്കിയത് ആശയകുഴപ്പമുണ്ടാക്കുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി വ്യക്തമാക്കി.അതേസമയം, പ്രധാനമന്ത്രിയുടെ പരിപാടി മനപൂര്‍വ്വം അലങ്കോലമാക്കാന്‍ വേണ്ടി ശ്രമിച്ചുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സംഭവത്തില്‍ അതൃപ്തിയറിച്ച് പ്രധാനമന്ത്രി രംഗത്തുവന്നിട്ടുണ്ട്. ജീവനോടെ തിരികെയെത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിയെ നന്ദി അറിയിക്കണമെന്നും ഭട്ടിന്‍ഡയില്‍ തിരിച്ചെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
You must log in to post a comment.