വെബ് ഡസ്ക് :-സ്വപ്ന സുരേഷിന് പുതിയ ജോലിയില്‍ നിയമനം.
സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയില്‍ ഉയര്‍ന്ന പദവിയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണിത്. മലയാളികളടക്കമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ വഹിക്കുന്നത്.
ഇക്കാര്യം എച്ച്.ആര്‍.ഡി.എസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനെ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പങ്ക് പുറത്തുവരുന്നത്.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിത്വമായാണ് സ്വപ്നയെ വെബ്‌സൈറ്റ് പരിചയപ്പെടുത്തുന്നത്. ‘യു.എ.ഇയിലും കേരളത്തിലും നിരവധി പ്രധാന പദവികളില്‍ സേവനമനുഷ്ഠിച്ചു, ആത്മവിശ്വാസവും ദൃഢനിശ്ചയവുമുള്ള ഇവര്‍ കര്‍മനിരതയുമാണെന്നും വെബ്‌സൈറ്റില്‍ സ്വപ്‌നയെക്കുറിച്ച് വാഴുത്തുന്നുമുണ്ട്.
You must log in to post a comment.