സുരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'എങ്കിലും ചന്ദ്രികേ'യുടെ ട്രെയിലർ പുറത്തുവിട്ടു;

സുരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലർ പുറത്തുവിട്ടു;

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലർ പുറത്തുവിട്ടു. സുഹൃത്തുക്കൾക്ക് ഇടയിലെ വിവാഹ​ത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നൽമ്മത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ഫീൽ ​ഗുഡ്- ഫാമിലി- കോമഡി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നും ട്രെയിലർ കാണുമ്പോൾ മനസ്സിലാകുന്നത്

ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ആണ് ‘എങ്കിലും ചന്ദ്രികേ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരഞ്‍ജന അനൂപാണ് നായിക. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ആണ് താരം എത്തുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട് ആണ്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്.ചിത്രത്തിന്റെ കലാസംവിധാനം ത്യാഗു തവനൂർ ആണ്. ചിത്രത്തിന്റെ മേക്കപ്പ് സുധി ആണ്. കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ എം നാസർ, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പിആർഒ വാഴൂർ ജോസ് സ്റ്റിൽസ് വിഷ്‍ണു രാജൻ. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

സുരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'എങ്കിലും ചന്ദ്രികേ'യുടെ ട്രെയിലർ പുറത്തുവിട്ടു;
സുരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലർ പുറത്തുവിട്ടു;സുരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലർ പുറത്തുവിട്ടു;

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,