വെബ് ഡസ്ക് :-കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു.

എല്ലാ ജയിലുകളിലും ഇന്‍റ൪നെറ്റ് ഉറപ്പാക്കണമെന്നും ജാമ്യം അനുവദിക്കുന്ന ഉത്തരവുകൾ നേരിട്ട് ജയിലുകളിൽ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ എത്തിക്കാനുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ വ്യക്തമാക്കി.

ജയിലുകളിൽ കൊവിഡ് പടരാതിരിക്കാൻ പരോൾ അപേക്ഷകളിൽ അടിയന്തിരമായി തീരുമാനമെടുക്കാൻ സംസ്ഥാന ഉന്നതാധികാര സമിതികളോട് സുപ്രീം കോടതി മെയ് 7ന് നിർദേശിച്ചിരുന്നു.

ഉന്നതാധികാര സമിതി ഇക്കാര്യത്തിൽ എന്ത് മാ൪ഗനി൪ദേശം പുറപ്പെടുവിച്ചെന്നോ എങ്ങനെ ഉത്തരവ് നടപ്പാക്കിയെന്നോ വ്യക്തതയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Leave a Reply