കാസർകോട്: നീലേശ്വരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നീലേശ്വരം ആലിന്‍കീഴിലെ പരേതനായ എറുവാട്ട് ഗോപിനാഥന്‍ – നളിനി ദമ്പതികളുടെ മകള്‍ ഷീജ ആണ് ജീവനൊടുക്കിയത്. സംഭവത്തിൽ എരിക്കുളം നാരയിലെ ഏമ്പക്കാല്‍ കെ ജയപ്രകാശിനെയാണ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. ഷീജയുടെ മരണ കാരണം ഭർതൃ പീഡനം എന്ന് അരോപിച്ചു മാതാവ് കൊടക്കൽ വീട്ടിൽ നളിനി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷീജ പറഞ്ഞിട്ടുള്ളതായും വിവാഹത്തിനുശേഷം ഭർത്താവും ഭർതൃമാതാവും നിരന്തരം പീഡിപ്പിച്ചിരുന്നതായി ഷീജ പറഞ്ഞിരുന്നു എന്നും മാതാവിന്റെ പരാതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഷീജയെ ഭർതൃ വീട്ടിലെ കിടപ്പമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ്മോർട്ടം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വച്ചാണ് നടത്തിയത്. ആത്മഹത്യ തന്നെ എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ഉഉണ്ടായിരുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം നീലേശ്വരം സർക്കിൾ ഇൻസ്പെക്ടർ കെ പ്രേം സദൻ ആണ് കേസ് അന്വേഷിക്കുന്നത്. പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചൊവ്വാഴ്ച തന്നെ പോലീസ് ജയപ്രകാശിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. ഗൾഫിലായിരുന്ന ജയപ്രകാശ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ജയപ്രകാശിന് കാഞ്ഞങ്ങാട്ട് ഒരു കടയിൽ ജോലിചെയ്യുന്ന അടുത്ത ബന്ധവുവായ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നതായും ഇതിന്റെ പേരിൽ ഷീജ ആ ബന്ധത്തിൽ എതിർത്തത് തർക്കത്തിൽ കലാശിച്ചിരുന്നു. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നു ജയപ്രകാശില്‍ നിന്ന് ദിവസവും ക്രൂരമായ പീഡനമേൽക്കേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
suicide-of-a-young-woman-at-her-husbands-house-husband-arrestedKasrgod news

You must log in to post a comment.