വെബ് ഡസ്ക് :-സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ പ്രതിഷേധ കമന്റുകള്‍.
സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് കെ സുധാകരന്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയായിട്ടാണ് പ്രതിഷേധ കമന്റുകള്‍ എത്തിയിരിക്കുന്നത്.
ഓരോ തവണ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴും തങ്ങളെ പോലുള്ള അണികളാണ് മറുപടി പറയേണ്ടെന്നുള്ള രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സുധാകരന്‍ വിവിധസാഹചര്യങ്ങളില്‍ നടത്തുന്ന ഇരട്ടത്താപ്പിനെകുറിച്ചു കമന്റുകളില്‍ പറയുന്നുണ്ട്.
ഈ പ്രസ്ഥാനം കണ്‍മുന്നില്‍ കുഴിച്ച് മൂടുന്നത് കണ്ടു നില്‍ക്കാനാവില്ല, സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധ കമന്റുകള്‍;
