Skip to content

വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു;

politicaleye.news/student-dies-after-being-treated-for-motorcycle-accident-injuries/
student-dies-after-being-treated-for-motorcycle-accident-injuries #motorcycle

കണ്ണൂര്‍:വാഹനാപകടത്തില്‍പരിക്കേറ്റ്ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായവിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനിബാലിഗ(20)യാണ് മരിച്ചത്.

മണിപ്പാല്‍സര്‍വകലാശാല വിദ്യാര്‍ഥിയാണ്. 17ന് രാത്രി രാത്രികാസര്‍ഗോഡ് ബേക്കലില്‍ നിന്നു മംഗലാപുരത്തേക്ക് ബൈക്കില്‍പോവുന്നതിനിടെ പുലിക്കുന്ന് കെഎസ്ടിപി റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച സഹപാഠി ആലപ്പുഴ മയ്യളം സ്വദേശി അജിത്ത് കുറുപ്പ്(20) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ചികില്‍സയിലാണ്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി കളായ ഇരുവരെയുംനാട്ടുകാരുടെസഹായത്തോടെപോലിസ് മംഗളൂരു കെഎംസി ആശുപത്രിയിലെത്തിച്ചു.


അതിതീവ്രപരിചരണവിഭാഗത്തില്‍ചികില്‍സയിലിരിക്കെതിങ്കളാഴ്ച്ചഉച്ചയോടെയാണ്മരണപ്പെട്ടത്.മാതാവ്: അനുപമ ബാലിഗ. സഹോദരന്‍: രജത് ബാലിഗ(എന്‍ജിനീയര്‍, ബെംഗളൂരൂ). സംസ്‌കാരം വൈകീട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading