കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന് എയ്ഡനാണ് കടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയ നായ കണ്ട് കൗതകത്തോടെ പുറത്തേക്ക് ഓടിയതായിരുന്നു. ഈ സമയത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
You must log in to post a comment.