സംസ്ഥാനത്ത് പടരുന്നതില്‍ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ;

വെബ് ഡസ്ക് :-സംസ്ഥാനത്ത് മൂന്നാംതരംഗത്തില്‍ (#Third wave) പടര്‍ന്നുപിടിക്കുന്നത് ഒമിക്രോണാണെന്ന് (#Omicron) ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (#Minister #VeenaGeorge).
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
പരിശോധിക്കുന്ന സാമ്ബിളുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ ആണെന്ന് മന്ത്രി വ്യക്തമാക്കി. സാമ്ബിളുകളില്‍ 6 ശതമാനം മാത്രമാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ഐ സി യു, വെന്‌റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐ സി യു ഉപയോഗം രണ്ട് ശതമാനം കുറഞ്ഞു.

ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച്‌ ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റും, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, ആര്‍ആര്‍ടികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ വാര്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഏകോപനത്തിനാണ് സംസ്ഥാന തലത്തില്‍ മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചത്. പൊതുജനങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 0471 2518584 എന്ന നമ്ബരില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെ വിളിക്കാവുന്നതാണ്.

Leave a Reply