Started with five cows ten years ago, sixty cows today, Jayaram's farmer award; #ActorJayaram, #FarmersAward, #CowFarmJayaram,

പത്ത് വർഷങ്ങൾക്ക് മുൻപ് അഞ്ചു പശുക്കളുമായി തുടക്കം’ഇന്ന് അറുപതു പശുക്കൾ, ജയറാമിന് കർഷക അവാർഡ്;





വെബ്ഡെസ്‌ക്:-പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ്‌ കർഷക അവാർഡെന്ന് നടൻ ജയറാം. സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. തനിക്ക്‌ ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.



‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷമാണ് ..കൃഷിക്കാരൻ ജയറാം….കേരള സർക്കാരിന് . കൃഷി വകുപ്പിന്…നന്ദി ….നാട്ടുകാരായ എല്ലാവർകും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർക്ക് നന്ദി’യെന്നും ജയറാം ഫേസ്ബുക്കിൽ കുറിച്ചു.





ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആദരിച്ചു. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ തോട്ടുവയിൽ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. അറുപതോളം പശുക്കളാണ് തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമിൽ’ ഉള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്.


Leave a Reply