വെബ് ഡസ്ക് :-മർകസ് നോളജ് സിറ്റിക്കെതിരെ കുപ്രചാരണം നടത്തുന്നത് നിക്ഷിപ്ത താൽപര്യക്കാരാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഇവർ ആരെന്നറിയാം, ആവശ്യമായ ഘട്ടത്തിൽ വെളിപ്പെടുത്തും. കൈതപ്പൊയിലിലെ നോളജ് സിറ്റിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത, രാഷ്ട്രീയ സംഘടനകളുടെയോ ഉത്തരവാദപ്പെട്ട വ്യക്തികളുടെയോ പിന്തുണ ഇത്തരക്കാർക്കില്ല. സാമ്പത്തിക താൽപര്യത്തിനായി പ്രവർത്തിക്കുന്ന ചില ‘സെറ്റിലേഴ്സ്’ മാത്രമാണ് ഇവർ. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെയാണ് സിറ്റിയുടെ നിർമാണം. തോട്ടം തരംമാറ്റ നിയമങ്ങൾ ബാധകമായ ഭൂമിയിലല്ല പദ്ധതി നിലകൊള്ളുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട പാട്ടക്കരാർ പരാതി കോടതി തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി
You must log in to post a comment.