Spending on people's health and education are not freebies, their rights, says MK Stalin against Modi #ThamilnaduCM, #MkStalin,
sponsored

ചെന്നൈ: വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി സർക്കാർ നടത്തുന്ന ചെലവുകൾ സൗജന്യമായി കണക്കാക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അത്തരം നടപടികൾ എല്ലാവർക്കും ബാധകമാണ്. നേരത്തെ സൗജന്യങ്ങളെ എതിർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്റ്റാലിൻ രൂക്ഷ വിമർശനം നടത്തിയിരുന്നു.

sponsored





എന്നാൽ “അത് രാഷ്ട്രീയമായി മാറും” എന്നതിനാൽ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ സൗജന്യമാക്കാന്‍ കഴിയില്ല. ഈ രണ്ട് മേഖലകളിലും മതിയായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സൗജന്യങ്ങളും ക്ഷേമപദ്ധതികളും വ്യത്യസ്തമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ തന്റെ മണ്ഡലമായ കൊളത്തൂരിലെ അറുമിഗു കപാലീശ്വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
Display ad





വിദ്യാഭ്യാസ മേഖലയും ആരോ​ഗ്യ മേഖലയും സൗജന്യങ്ങളല്ല മറിച്ച് സാമൂഹ്യക്ഷേമ പദ്ധതികളാണ്. സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനായാണ് ഇവ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പംതന്നെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന തന്റെ സർക്കാരിന്റെ മുൻനിര പദ്ധതി സൗജന്യമല്ലെന്നും ഗുണഭോക്താക്കൾക്ക് സമ്പാദ്യം ഉറപ്പാക്കിയ സാമ്പത്തിക വിപ്ലവമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.





സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് ഒരു തടസമാണ് സൗജന്യങ്ങളെന്നും നികുതിദായകർക്ക് ഇത് ഭാരമാണെന്നും പ്രധാനമന്ത്രി മോദി അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടെ സൗജന്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് “വികൃതമായ വഴിത്തിരിവ്” നൽകിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ധനമന്ത്രി നിർമ്മല സീതാരാമൻ ആഞ്ഞടിച്ചതും ചർച്ചയായിരുന്നു.

By Inews

Leave a Reply

%d bloggers like this: