പൊലിസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റം’ സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം;

പത്തനംതിട്ട:-സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
പൊലിസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലിസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശ്രദ്ധിക്കണം. പൊലിസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, കൊവിഡ് കാലത്ത് പൊലിസ് മികച്ച പ്രവര്‍ത്തനം നടത്തിയെന്നും വിലയിരുത്തലുണ്ടായി.