𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കണ്ണൂര്‍ സ്വദേശി സൗദിയിൽനിര്യാതനായി:

കണ്ണൂര്‍ സ്വദേശി സൗദിയിൽ നിര്യാതനായി. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് അന്തരിച്ചത്. 55 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു

GulfNews #soudiarabia news,