𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ചു:കിഡ്നാപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി ഷാഫിയുടെ വീഡിയോ;

Advertisement



കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലിൽനിന്ന് അജ്ഞാതസംഘം പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ സ്വർണക്കടത്ത് സംബന്ധിച്ച തർക്കം. ക്വട്ടേഷൻ സംഘത്തിന്റെ പിടിയിലുള്ള പരപ്പൻപൊയിലിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയുടെ Shafi വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സൗദി രാജകുടുംബത്തിന്റെSoudi Royal family 325 കിലോ325 gold സ്വർണം മോഷ്ടിച്ച് #theftനാട്ടിലെത്തിച്ചതിനെ തുടർന്നാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നാണ് ഷാഫിയുടെ വീഡിയോയിൽ പറയുന്നത്.

Join the group to know the news through WhatsApp

80 കോടി രൂപയുടെ സ്വർണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഷാഫി വ്യക്തമാക്കുന്നു. എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫിപറയുന്നുണ്ട്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയിൽ പറയുന്നില്ല. അജ്ഞാതകേന്ദ്രത്തിൽനിന്ന് ചിത്രീകരിച്ച വീഡിയോയെക്കുറിച്ച് പോലീസിനും കൂടുതൽകാര്യങ്ങൾ വ്യക്തമല്ല.

Advertisement

” 325 കിലോ സ്വർണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടെയാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്…കാര്യമില്ല ”- എന്നുപറഞ്ഞാണ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നത്.
തട്ടിക്കൊണ്ടുപോയവർ നിർബന്ധിച്ച് ചിത്രീകരിച്ച വീഡിയോയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവർ ശ്രദ്ധിച്ചിട്ടുണ്ട്.

Advertisement

ഏപ്രിൽ ഏഴാം തീയതി രാത്രിയാണ് ഷാഫിയെ വീട്ടിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും കാറിൽ കയറ്റിയിരുന്നെങ്കിലും ഇവരെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു. എന്നാൽ സംഭവം നടന്ന് ആറുദിവസമായിട്ടും ഷാഫിയെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഒരു കാർ കഴിഞ്ഞദിവസം പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാർ കാസർകോടുനിന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്.

Advertisement

അതേസമരം ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന. കേസില്‍ കര്‍ണ്ണാടക കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. സൗദി എയര്‍പോര്‍ട്ടില്‍ നിന്ന് തട്ടിയെടുത്ത 300 കിലോ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതില്‍ എത്തിയതെന്നാണ് സൂചന. തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ ഒരു വിഹിതം വില്‍പ്പന നടത്താന്‍ ഷാഫിയേയും സഹോദരനെയും ഏല്‍പ്പിച്ചുവെന്നും ഇതിന്റെ പണം നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് വിവരം.