𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനംഅപകടത്തിൽപെട്ടു: മൂന്നു വയസുള്ള കുഞ്ഞും യുവതിയും മരിച്ചു;

Advertisement

റിയാദ്Riyad: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ടു മരണം. മലപ്പുറം ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമറുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്) മലപ്പുറം കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

Advertisement

ജിദ്ദയിൽനിന്ന്റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർറിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെഅൽഖാസിറയിൽ മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.