വെബ് ഡസ്ക് :-കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി.വാവ സുരേഷിന്റെ രക്ത സമ്മർദം സാധാരണ നിലയിലായെന്ന് ഡോക്ടേഴ്‌സ് വ്യക്തമാക്കി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് വാവ സുരേഷ്.