തിരുവനന്തപുരം :-സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എൻ.ഐ.വി., കോയമ്പത്തൂർ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ 35 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 11 പേരാണ് നിലവിൽ രോഗികളായുള്ളത്. ബാക്കിയുള്ളവർ നെഗറ്റീവായി.
You must log in to post a comment.