Skip to content

സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്സാംസ്കാരികകേരളം‍,രാവിലെപൊതു ദർശനം; ഖബറടക്കം വൈകീട്ട്:

സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്സാംസ്കാരികകേരളം;രാവിലെപൊതുദര്‍ശനം; ഖബറടക്കം വൈകീട്ട്

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലാണ് ഖബറടക്കം. ഇന്നു രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചിയിലെ ജനങ്ങള്‍ക്കും സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതു ദര്‍ശനത്തിന് വെക്കുക. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്‌മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading