കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാം എന്ന് തന്റേടം ഉണ്ടെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ. ജെപി നദ്ദയുടെ യോഗത്തിലേക്ക് തൻറെ വിളിക്കാത്തതിന് മറുപടി പറയേണ്ടത് കെ സുരേന്ദ്രനാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തത് കൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നത്. അതിൽ വേദനയുണ്ട് ബിജെപി വ്യക്തികളുടെ പ്രസ്ഥാനം അല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ടുവരുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ആറ്റിങ്ങലിൽ മത്സരിക്കണം എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മത്സരിക്കുക തന്നെ ചെയ്യും എന്നും അവർ കൂട്ടിച്ചേർത്തു. ബിജെപിയിൽ ഇതുവരെ സ്ഥാനാർത്ഥിനിർണയം ആയിട്ടില്ലെന്നും അവർ പറഞ്ഞു.
അണിയറയിലെ അവിശുദ്ധ രാഷ്ട്രീയത്തിന്റെ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും അവർ പറഞ്ഞു.

You must log in to post a comment.