ന്യൂഡൽഹി:-കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി നാമനിര്‍ദേശ പത്രിക നല്കി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷമായിരുന്നു തരൂര്‍ പത്രിക നല്‍കാനെത്തിയത്.
അതേസമയം, കോൺഗ്രസ് ആസ്ഥാനത്ത് നാടകീയ സംഭവങ്ങളും അരങ്ങേറി. അശോക് ഗെലോട്ടിനെതിരെ മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ എത്തി. സച്ചിൻ പൈലറ്റിനെ അനുകൂലിച്ചായിരുന്നു മുദ്രാവാക്യം വിളി. എന്നാല്‍ ഇതിനെതിരെ ഗെലോട്ട് പക്ഷം നേതാക്കള്‍ രംഗത്തെത്തി.കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് ദിഗ്വിജയ് സിങ് അറിയിച്ചു. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണെന്ന് ദിഗ്വിജയ് സിങ് വ്യക്തമാക്കി. ഇതോടെ മത്സരം ശശി തരൂരും ദിഗ്വിജയ് സിങും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
You must log in to post a comment.