
റിയാദ്: കുവൈറ്റിലും സൗദി അറേബ്യയിലും താമസിക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്യുമ്പോള്‍ ഇനി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. അന്യപെൺകുട്ടികൾക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍ശിക്ഷ വരെ അനുഭവിക്കേണ്ടി വരുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം ലംഘിച്ച് ഹാർട്ട് അയക്കുന്നവർക്ക് രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തടവുശിക്ഷ ലഭിക്കുക. അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ രൂപ പിഴയായും അടക്കേണ്ടി വരും.
സൗദി അറേബ്യയില്‍ ചുവന്ന ഹാര്‍ട്ട് ഇമോജി അയക്കുന്നതാണ് കുറ്റകരം. രണ്ടു മുതല്‍ അഞ്ചുവര്‍ഷം വരെയാണ് സൗദിയിലെ ജയില്‍ശിക്ഷ. ഒരു ലക്ഷം ദിര്‍ഹം പിഴയും അടയക്കേണ്ടിവരും. ഇന്ത്യന്‍ രൂപയില്‍ കണക്കു കൂട്ടിയാല്‍ പിഴത്തുക 22 ലക്ഷത്തോളം വരും. പീഡനമോ അതിനുള്ള പ്രേരണയോ ആയാണ് വിഷയം പരിഗണിക്കുക.
ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ക്കിടയിലെ ചിത്രങ്ങള്‍, ഇമോജികള്‍, പദപ്രയോഗങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന കേസായി മാറിയേക്കാമെന്ന് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ വ്യക്തമാക്കി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്ന് ലക്ഷം സൗദി റിയാലായി പിഴത്തുക വര്‍ദ്ധിപ്പിക്കും.
sending-heart-emojis-to-other-women-will-land-you-in-jail #hartimogi
You must log in to post a comment.