Skip to content

സുനിയും ദിലീപുമുള്ള സെല്‍ഫി ഒര്‍ജിനല്‍, എല്ലാം കോടതിയിലുണ്ട്’ ശ്രീലേഖയുടെ വാദം തള്ളി;

Selfie original with Suni and Dileep, everything is in the court' rejected Srilekha's argument

വെബ്ഡെസ്‌ക് :-ദിലീപിനൊപ്പമുള്ള പള്‍സര്‍ സുനിയുടെ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍ ബിദില്‍. ചിത്രം മോര്‍ഫ് ചെയ്തതല്ലെന്നും ഒരു തരത്തിലും കൃത്രിമം നടന്നിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് ചിത്രമെടുത്തത്. തന്റെ ഫോണില്‍ പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്തിട്ടില്ല. ഒര്‍ജിനല്‍ ചിത്രവും പകര്‍ത്തിയ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വ്യക്തമാക്കി.

ടെന്നീസ് ക്ലബ്ബില്‍ ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം. ലൊക്കേഷനില്‍ വെച്ച് ദിലീപിനെ കണ്ട കൗതുകത്തിലാണ് ചിത്രമെടുത്തത്. ഉടന്‍ തന്നെ സെല്‍ഫി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പിന്നീട് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ശേഷമാണ് അത് പള്‍സര്‍ സുനിയാണെന്ന് തിരിച്ചറിഞ്ഞതെന്നും ബിദില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading