Crypto Rates

Crypto Rates:

എസ് ഡി പി ഐ നേതാവ് ഷാൻ വധകേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ;

ആലപ്പുഴ:-എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാന്‍ കേസില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. ഷാന്‍ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച്‌ വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കി.
എഡിജിപിയുടെ വാക്കുകള്‍ –
ഷാന്‍ വധത്തിലെ മുഖ്യആസൂത്രകനടക്കം രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായത്. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടിക്കാനായി പൊലീസ് വിവിധ സംഘങ്ങള്‍ രംഗത്തുണ്ട്. ഇവരെല്ലാം ഉടനെ പിടിയിലാവും. കൊലപാതകത്തിന്‍്റെ ഗൂഢാലോചന സംബന്ധിച്ച്‌ വിശദമായ അന്വേഷണമുണ്ടാവും. ഇതുമായി ബന്ധമുള്ള എല്ലാവരേയും ഉടന്‍ പിടിയിലാവും. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പ്രസാദാണ് കൊലപാതകത്തിന്‍്റെ മുഖ്യആസൂത്രകന്‍. കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതും ആള്‍ക്കാരെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതു കൂടാതെ കൊലപാതകത്തിന്‍്റെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്. ഇപ്പോള്‍ പിടിയിലായ രണ്ട് പേരും ഗൂഢാലോചനയും ഏകോപനവും നടത്തിയവരാണ്. നേരില്‍ പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്.
രഞ്ജിത്ത് വധക്കേസില്‍ ചില നിര്‍ണായക സൂചനകള്‍ ലഭിച്ചു. കൊലപാതകത്തില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. നിര്‍ണായകമായ ചില സൂചനകള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പക്ഷേ അതേക്കുറിച്ച്‌ ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ല. രണ്ട് കൊലപാതകങ്ങളും തമ്മില്‍ 12 മണിക്കൂര്‍ സമയവ്യത്യാസമുണ്ട്. ആദ്യത്തെ കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെക്കുറിച്ച്‌ കൃത്യമായ സൂചന ഞങ്ങള്‍ക്ക് ലഭിച്ചു. പിന്നാലെ തന്നെ ചിലരെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ രണ്ടാമത്തെ കൊലപാതകം ആരും പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടും എന്ന സൂചനയില്ലായിരുന്നു. എന്തെങ്കിലും തരത്തിലുള്ള സൂചനകള്‍ ഉണ്ടായിരുന്നുവെങ്കില്‍ നമ്മുക്ക് ആ കൊല തടയാമായിരുന്നു. എന്നാല്‍ ഇവിടെ അതു പറ്റിയില്ല.


Posted

in

by

“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption