സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടും.

sponsored

‌മുംബൈ: എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ തടസപ്പെടുമെന്നാണ് അറിയിപ്പ്.റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. മെയ് 22 ന് ബിസിനസ് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അപ്‌ഗ്രേഡ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ മറ്റ് സേവനങ്ങള്‍ തടസപ്പെടുമെങ്കിലും ആര്‍ടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആര്‍ടിജിഎസ് സംവിധാനം ഏപ്രില്‍ 18 ന് പരിഷ്‌കരിച്ചിരുന്നു.എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി 10.45 മുതല്‍ മെയ് 22 ന് പുലര്‍ച്ചെ 1.15 വരെ തടസപ്പെട്ടിരുന്നു. ഇത് ഞാ‍യറാഴ്ച പുലര്‍ച്ചെ 2.40 മുതല്‍ രാവിലെ 6.10 വരെ തടസപ്പെടും.

sponsored

Leave a Reply