കോഴിക്കോട്: താന്‍ കേട്ടത് സത്യമാണെങ്കില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദറിന്  അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍.

അദ്ദേഹത്തിന്റേതെന്ന പേരില്‍ കടുത്ത ഇസ്രായേല്‍ അനുകൂലമായ നിലപാടുകളുള്ള വോയ്‌സ് ക്ലിപ് പ്രചരിക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേ സമയം സാമൂഹിക മാധ്യമങ്ങള്‍ വഴി  അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച്  കെ എന്‍ എ ഖാദര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വാട്സാപ്പ് ഗ്രൂപ്പുകളില്‍ തന്റെ പേരില്‍ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി പരാതിയില്‍ പറയുന്നു.

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള വോയിസ് ക്ലിപ്പാണ് പ്രചരിക്കുന്നത്. ഗ്രൂപ്പുകളുടെയും ഷെയര്‍ ചെയ്ത ആളുടെയും നമ്പര്‍ കാണത്തക്കവിധം സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പരാതി നല്‍കിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ എന്‍ എ ഖാദര്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

Leave a Reply