Russian attack on Europe's largest nuclear power plant

യൂറോപ്പിലെ ഏറ്റവും വലിയആണവനിലയത്തില്‍ റഷ്യന്‍ ആക്രമണം;

കീവ്: യുക്രൈനിലെ സെപോസിയ ആണവ നിലയത്തിന് നേര്‍ക്ക്‌ റഷ്യന്‍ ആക്രമണം. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍സാധിച്ചിട്ടില്ലെന്നാണ് യുക്രൈന്‍അധികൃതര്‍ പറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണിത്‌.

റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നുംവെടിയുതിര്‍ക്കുകയാണെന്ന്യുക്രൈന്‍വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും’ യുക്രൈന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.36വര്‍ഷംമുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തെഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.



റഷ്യ അടിയന്തരമായി വെടിവെപ്പ്നിര്‍ത്തിവെക്കണം. അഗ്നിശമനസേനയെ തീ അണയ്ക്കാന്‍അനുവദിക്കണമെന്നുംഅദ്ദേഹംഅഭ്യര്‍ത്ഥിച്ചു.



ആണവ നിലയത്തിന് നേരെയുണ്ടായആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റ്സെലന്‍സ്‌കിയുമായി സംസാരിച്ചു.അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ്സുരക്ഷാവൃത്തങ്ങളും സെപോസിയ ആണവ പ്ലാന്റ് അധികൃതരുമായിബന്ധപ്പെട്ടിട്ടുണ്ട്.

അതേ സമയം പ്ലാന്റിലെ റേഡിയേഷന്‍ നിലയില്‍ നിലവില്‍മാറ്റംഉണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും യുക്രൈന്‍ അറിയിച്ചു.


Leave a Reply