Indian rupee hits record low The rupee depreciated further against the dollar

രൂപയുടെ മൂല്യം സര്‍വകാല നഷ്ടത്തിൽ ഒറ്റ ദിവസം 19 പൈസ ഇടിഞ്ഞു;

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ സർവകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചു. 19 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളറിന് എതിരെ 79.04 ആണ് വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്ന് രൂപയുടെ മൂല്യമായി രേഖപ്പെടുത്തിയത്.19 പൈസയുടെ മൂല്യ തകര്‍ച്ചയാണ് ഒറ്റ ദിവസത്തില്‍ രൂപയ്ക്കുണ്ടായത്.ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും ആഭ്യന്തര വില തകര്‍ച്ചയും പണപ്പെരുപ്പവുമാണ് മൂല്യം ഇടിയാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. ലിബിയയിലും ഇക്വഡോറിലുമുള്ള അനിശ്ചിതാവസ്ഥകൾ എണ്ണ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. സൗദി ഉൾപ്പടെയുള്ള ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂടുന്നതിനാൽ വീണ്ടും രൂപക്ക് ശോഷണം ഉണ്ടാകാൻ സാധ്യതയേറെയാണ്.

Leave a Reply