𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കര്‍ക്കടകമാസ പൂജ; ശബരിമലയില്‍ പ്രതിദിനം 10,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി.

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയാണ് പ്രവേശനം.

ദർശനത്തിന് എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ രണ്ട് പ്രതിരോധ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ കൈയിൽ കരുതണം.