𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

Congress may face arrest of #Rahul Gandhi;

ആർ.എസ്.എസിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ല’ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി :-ആർ.എസ്.എസിന്‍റെ ആശയധാര വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സാമൂഹ മാധ്യമ വിഭാഗത്തിന്‍റെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഭയമില്ലാത്തവരെയാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ബി.ജെ.പിയെ ഭയപ്പെടുന്ന കോൺഗ്രസ്സുകാർക്ക് പുറത്ത് പോകാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആർ.എസ്.എസിന്‍റെ ആദർശം കൊണ്ടുനടക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമല്ല കോണ്‍ഗ്രസ് പാര്‍ട്ടി. അവരെ ഭയപ്പെടുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ല. അത്തരക്കാരെ കോൺഗ്രസിൽ നിന്നും പുറത്താക്കണം. പാര്‍ട്ടിക്ക് പുറത്ത് ഒരുപാട് ധീരന്മാരുണ്ട്. അവരെ കോണ്‍ഗ്രസിലെത്തിക്കണം രാഹുല്‍ പറഞ്ഞു.