Skip to content

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:

politicaleye.news/rss-chief-mohan-bhagwat-criticized-the-left-party/
rss-chief-mohan-bhagwat-criticized-the-left-party #rss


ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ രീതിയെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.



ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു.
പൂനെയിൽ നടന്ന ‘ജഗല പൊഖർനാരി ദാവി വാൽവി’ എന്ന മറാത്തി പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശിക്കുകയുണ്ടായി, അവിടെ ഒരു കിൻഡർ ഗാർഡൻ സ്‌കൂളിൽ ലഭിച്ച നിർദ്ദേശം ഒരാൾ കാണിച്ചുതന്നു. കെജി-2ലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളുടെ പേരുകൾ അറിയാമോ എന്ന് കണ്ടെത്താൻ ക്ലാസിലെ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അതിൽ പറയുന്നു. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം ഇത്രത്തോളം എത്തിയിരിക്കുന്നു, ജനങ്ങളുടെ സഹായമില്ലാതെ ഇതൊരിക്കലും സാധ്യമല്ല.” ഭാഗവത് ആരോപിച്ചു.

നമ്മുടെ സംസ്‌കാരത്തിലെ എല്ലാ ശുഭകാര്യങ്ങൾക്കും നേരെ ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. “യുഎസിൽ (ഡൊണാൾഡ് ട്രംപിന് പകരം) പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഉത്തരവ് സ്‌കൂളുമായി ബന്ധപ്പെട്ടതാണ്, അവിടെ അധ്യാപകരോട് അവരുടെ ലിംഗഭേദത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

വിദ്യാർത്ഥികൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയണം. താൻ ഇനി മുതൽ പെൺകുട്ടിയാണെന്ന് ഒരു ആൺകുട്ടി പറഞ്ഞാൽ, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാൻ ആ കുട്ടിയെ അനുവദിക്കും” ഭാഗവത് വ്യക്തമാക്കി
ഇടതുപക്ഷ അനുഭാവികൾ അഹങ്കാരികളാണെന്നും അദ്ദേഹം ആരോപിച്ചു. “അവരുടെ ദുഷ്പ്രവണതയിൽ അവർ അമിതമായി അഹങ്കരിക്കുന്നു. എന്നാൽ അവർക്ക് ജനങ്ങളുടെ പിന്തുണയില്ല, കുറച്ച് സാമ്പത്തിക ശക്തി ഉണ്ടായിരിക്കാം, പക്ഷേ അവരുടെ ആവാസവ്യവസ്ഥ വളരുകയാണ്. ഞങ്ങളാവട്ടെ (ആർഎസ്എസ്) ആ കാര്യത്തിൽ പിന്നിലാണ്” മോഹൻ ഭഗവത് പറയുന്നുലോകത്തിലെ നല്ല കാര്യങ്ങൾ നശിപ്പിക്കാൻ ഇടതുപക്ഷ അനുഭാവികൾ “സാംസ്‌കാരിക മാർക്‌സിസം” ആരംഭിച്ചിട്ടുണ്ടെന്നും, ഈ പ്രതിസന്ധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കാനുള്ള ബാധ്യത ഭാരതത്തിനായിരിക്കുമെന്നും ഭഗവത് പറഞ്ഞു.


പാശ്ചാത്യ രാജ്യങ്ങളിലെ ഇടതുപക്ഷ ജനത ശുഭകാര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതോടെ അവരുടെ നാശം തുടങ്ങി. അവരുടെ നിലപാടുകൾ കാരണം സമൂഹവും അനുഭവിക്കുന്നു. മനുഷ്യരുടെ പെരുമാറ്റം മൃഗീയ പ്രവണതകളിലേക്ക് ചായുകയാണ്, ഈ പ്രതിസന്ധി ഇപ്പോൾ ഇന്ത്യയിലും വ്യാപിക്കുന്നു” അദ്ദേഹം പറഞ്ഞു. “ഇത് നമ്മുടെ കുടുംബങ്ങളിലേക്കും എത്തിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം” ആർഎസ്എസ് മേധാവി മുന്നറിയിപ്പ് നൽകി.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading