#Risabava_actor,
ന്യൂസ് ഡസ്ക് :-നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു.കൊച്ചിയിൽ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇസ്‌മയിലിന്റെ മകനായ റിസബാവയ്‌ക്ക് ചെറുപ്പംമുതൽ നാടകത്തോട് കടുത്ത പ്രണയമായിരുന്നു.നാലാം ക്ലാസിൽ പഠിക്കുമ്പോൾ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിെൻറ ലോകത്തേക്ക് കടന്നുവന്ന രിസബാവ കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്,
You must log in to post a comment.