തിരുവന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തു വരാനാണ് ഒരു വിഭാഗം എംഎല്‍എമാരുടെ നീക്കം. ഗ്രൂപ്പിനതീതമായ പിന്തുണയും ഈ എംഎല്‍എമാര്‍ക്ക് ഉണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ പാര്‍ട്ടി നേതൃത്വത്തിനെന്ന പോലെ പ്രതിപക്ഷ നേതാവിനും പങ്കുണ്ടെന്നാണ് ഈ എംഎല്‍എമാരുടെ പക്ഷം. വ്യക്തിപരമായി പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊന്നും പ്രചാരണമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഓഫീസ് അടക്കമുള്ള സംവീധാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നു തന്നെയാണ് വിമര്‍ശനം. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റം അനിവാര്യമാണെന്നും ഈ എംഎല്‍എമാര്‍ പറയുന്നു. അതിനിടെ ഐ ഗ്രൂപ്പിലെ ഒരു എംഎല്‍എ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. നിലവിലെ പ്രതിപക്ഷ നേതൃത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
You must log in to post a comment.