Skip to content

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ;


politicaleye.news/relationship-with-drug-mafia-boss/

ലഹരിമാഫിയസംഘത്തലവനുമായി ബന്ധം; കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസർക്ക് ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് ആരോപണം.കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെതിരെയാണ് ആരോപണമുയർന്നതിനെതുടർന്ന്നടപടിയെടുത്തത്.

വടകര റൂറൽ എസ്പിയുടെഅന്വേഷണ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെസസ്പെൻറ് ചെയ്തത്. ഈ മാസം നാലിന് താമരശ്ശേരി കൂരിമുണ്ടയിൽ ആക്രമം നടത്തിയ അയൂബ് ഖാനൊപ്പമുള്ളരജിലേഷിൻ്റെ ചിത്രം പുറത്ത് വന്നിരുന്നു. മാത്രമല്ല ഇതേകേസിൽഅറസ്റ്റിലായദീപുവിൻ്റെവീട്ടുമുറ്റത്തു വച്ചു പകർത്തിയ ചിത്രമാണിത്.

രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തുകയും എം.കെ.മുനീർ എംഎൽഎ ഡിജിപി ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ മാസം നാലിന് നടന്ന ആക്രമസംഭവത്തിൽ പരിസരവാസിക്ക് വെട്ടേറ്റിരുന്നു. പൊലീസുകാരെയും നാട്ടുകാരെയും മർദ്ദിച്ച അയൂബും സംഘവും പൊലീസ് വാഹനങ്ങളും കാറും തകർത്തിരുന്നു. ഈ കേസിൽ അയൂബ് ഉൾപ്പടെ പത്ത് പേർ റിമാൻഡിലാണ്.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading