
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിദിന വരുമാനത്തില്‍ റിക്കാര്‍ഡ് കളക്ഷന്‍. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57,891. കഴിഞ്ഞ ജനുവരി 16 ലെ റിക്കാര്‍ഡാണ് തിരുത്തിയത്. 8,48,36,956 ആയിരുന്നു അന്നത്തെ കളക്ഷന്‍.
ഓഗസറ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്.
കെഎസ്ആര്‍ടിസി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് റിക്കാര്‍ഡ് വരുമാനം. ഇതിന് പിന്നില്‍ രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായി സിഎംഡി പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് മാറ്റി. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കാനുളള സംവിധാനം ഇപ്പോൾ വെബ്സൈറ്റിലുണ്ട്. onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.
You must log in to post a comment.