തിരുവനന്തപുരം: ഓണത്തിനു മുമ്ബ് റേഷന്‍ കടകള്‍ വഴി മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല.റേഷന്‍കടകള്‍ ഇന്നും പ്രവര്‍ത്തിക്കും. തുടര്‍ന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോള്‍ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്ബ് വിതരണം പൂര്‍ത്തിയാക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
ഓണക്കിറ്റ് ലഭിക്കാന്‍ ഇനിയും 30 ലക്ഷത്തിലേറെ കാര്‍ഡ് ഉടമകള്‍ ഉണ്ട്. 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ ഇന്നലെവരെ 60.60 ലക്ഷം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില സാധനങ്ങളുടെ ലഭ്യതക്കുറവാണ് വിതരണം വൈകുന്നതിന് കാരണം.
കിറ്റ് ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്ന് ഇപോസ് മെഷീന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കടകളില്‍ എത്തിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കിറ്റ് വാങ്ങാന്‍ എത്തിയ കാര്‍ഡ് ഉടമകള്‍ പലയിടത്തും കട ഉടമകളുമായി വാക്കുതര്‍ക്കവുമുണ്ടായി.

ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു, കിട്ടാത്തവര്‍ക്ക് ഓണത്തിനു ശേഷം
sponsored
sponsored