കോൺഗ്രസ് നേതൃത്ത്വത്തിന്റെയും രാഹുൽ ഗാന്ധിയുടെയും ഇടപെടൽ ഫലം കണ്ടു. മലയാള ഭാഷയോടുള്ള അവഗണന മാറ്റി ഡൽഹി ജി ബി പന്ത് ആശുപത്രി.


ന്യൂഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് ഡല്‍ഹി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ
ഉത്തരവ് പിന്‍വലിച്ചു. അതേസമയം, തങ്ങളുടെ അറിവോടെയല്ല ഉത്തരവിറക്കിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് മലയാളി നഴ്‌സുമാര്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജിബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കുലറിലുള്ളത്. ഇതിനെതിരെ ശക്തമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം.

സര്‍ക്കുലര്‍ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമായിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ കാംപയിന്‍ ആരംഭിച്ചു. വിവാദ സര്‍ക്കുലറിനെതിരെ നേരത്തെ ശശി തരൂരും കെസി വേണുഗോപാലും രാഹുല്‍ ഗാന്ധി അടക്കം രംഗത്തെത്തിയിരുന്നു.

Leave a Reply