Rahul came and spoke and ended the 29 year feud.Bharat Jodo opened the road #CONGRES, #BharathJodoYathra, #RahulGandi, #karnataka,




ബംഗളൂരു: കര്‍ണാടകയില്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞ് കിടന്ന റോഡ് തുറന്ന് രാഹുല്‍ ഗാന്ധി. ബദനവലു ഗ്രാമത്തിലെ രാഹുല്‍ ഗാന്ധി തുറന്ന് നല്‍കിയ റോഡ് ഇനി ഭാരത് ജോഡോ റോഡ് എന്ന് അറിയപ്പെടും.



ജോഡോ യാത്രയ്ക്ക് ഇടവേള നല്‍കിയാണ് ഗാന്ധിജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി ബദനവലു ഗ്രാമത്തിലെത്തിയത്.ഖാദി ഗ്രാമോദയ് കേന്ദ്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ദളിതരും ലിംഗായത്ത് വിഭാഗക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍കൈയെടുത്തു. 1993ലാണ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച റോഡാണ് കല്ലുകള്‍ പാകി ഭാരത് ജോഡോ റോഡ് എന്ന് നാമകരണം ചെയ്തത്. 1927ലും 1932ലും ഗാന്ധിജി ഖാദി ഗ്രാമോദയ് സന്ദര്‍ശിച്ചിരുന്നു.’ സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസ് നേക്കള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് അവര്‍ ഭക്ഷണം കഴിച്ചു. വിഭാഗീയതയും ഭിന്നിപ്പും ഒഴിവാക്കി രാജ്യത്തെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം’ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.



120 മീറ്റര്‍ നീളമുള്ള റോഡ് പുനഃരുദ്ധാരണം ചെയ്തതിലൂടെ രണ്ട് സമുദായങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം വീണ്ടെടുക്കാന്‍ സാധിച്ചു. ഈ ഐക്യം മറ്റ് സമുദായങ്ങളിലും പ്രതിഫലിക്കുമെന്ന് കെപിസിസി ആശയവിനിമയ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു. ബിജെപി ഭിന്നിപ്പിച്ച രാജ്യത്തെ ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ഒന്നിപ്പിക്കുമെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.



വർത്തകൾക്കും പരസ്യങ്ങൾക്കും ഈ വാട്സ്ആപ്പ് നമ്പർ ഉപോയോഗിക്കുക




Leave a Reply