𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

എം എം മണിക്കെതിരെ കടുത്ത വംശീയാധിക്ഷേപവുമായി മുസ്ലിം ലീഗ് എം ൽ എ പി കെ ബഷീര്‍;

വെബ് ഡസ്ക് :-സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണി എം.എല്‍.എക്കെതിരെ വംശീയാധിക്ഷേപവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ.

മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവര്‍ത്തക സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു നിറത്തിന്‍റെ പേരിലുള്ള അധിക്ഷേപം.

‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(പിണറായി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ സംസ്ഥാന കമ്മിറ്റിയില്‍ എം.എം മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. ഏറനാട് മണ്ഡലത്തിലെഗ് എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്.