ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം;

sponsored

ദോഹ: ഖത്തര്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ‌നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ നാളെ പുറത്തുവിടും. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ദോഹയില്‍ വെച്ചാണ് നടക്കുന്നത്.ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 ടീമുകള്‍ ഇതുവരെ യോഗ്യത നേടി. യൂറോപ്പില്‍ നിന്ന് 10 ടീമുകളും ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയുമാണ് ടിക്കറ്റ് ഉറപ്പിച്ചവര്‍. യോഗ്യതാ മത്സരങ്ങളെല്ലാം അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. യൂറോപ്പില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

sponsored

കിക്കോഫിന് മാസങ്ങള്‍ക്ക് മുമ്പെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് ഖത്തര്‍. 8 സ്റ്റേഡിയങ്ങളില്‍ ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം മാത്രമാണ് ഉദ്ഘാടനം ചെയ്യാനുള്ളത്. നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഉടനുണ്ടാകും.


Leave a Reply