വെബ് ഡസ്ക് :-പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ആക്‌സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡെ സര്‍വെയടക്കം മൂന്ന് സര്‍വേകളാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.
പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.അതേസമയം, എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.
അതേ സമയം ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക്-പി മാര്‍ക് സര്‍വെ ഫലം പ്രവചിച്ചു. ഇവിടെ ബിജെപി 240 സീറ്റ് നേടുമെന്നും ഫലം പറയുന്നു. ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലേറുമെന്നാണ് മറ്റൊരു സര്‍വെ ഫലം.
പഞ്ചാബ് (ആകെ സീറ്റ് – 117)
ഇന്ത്യ ടുഡെ – ആക്‌സിസ് മൈ ഇന്ത്യ
ആം ആദ്മി പാര്‍ട്ടി : 76-90
കോണ്‍ഗ്രസ് : 19-31
എസ്എഡി : 7-11
ബിജെപി : 1-4
മറ്റുള്ളവര്‍ : 0-2
ഉത്തര്‍ പ്രദേശ് (ആകെ സീറ്റ് – 403)
റിപബ്ലിക് ടിവി
ബിജെപി : 262-277
എസ്പി : 119-134
ബിഎസ്പി : 7-15
കോണ്‍ഗ്രസ് : 3-8
മറ്റുള്ളവര്‍ : 0-2
ഗോവ (ആകെ സീറ്റ് – 40)
റിപബ്ലിക് ടിവി
ബിജെപി : 13-17
കോണ്‍ഗ്രസ് : 13-17
ആം ആദ്മി പാര്‍ട്ടി : 2-6
മറ്റുള്ളവര്‍ : 0-4
ടൈംസ് നൗ
ബിജെപി : 14
കോണ്‍ഗ്രസ് : 16
ആം ആദ്മി പാര്‍ട്ടി : 2
മറ്റുള്ളവര്‍
You must log in to post a comment.