𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പുൽവാമഭീകരാക്രമണം,കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻകരസേനാമേധാവി:

Advertisement Advertisement

1994 മുതൽ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി. ഒരിക്കലും സൈനിക കോൺവോയ് #pakisthanപാക്കിസ്ഥാൻഅതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. സിആർപിഎഫ്ജവാന്മാരെ വ്യോമ മാർഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യംകേന്ദ്രസർക്കാർഅംഗീകരിക്കാത്തതാണ്പുൽവാമആക്രമത്തിലേക്ക് നയിച്ചതെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്ക്Sathyapal malik വെളിപ്പെടുത്തിയിരുന്നു. സിആർപിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാർഗ്ഗം കൊണ്ടു പോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നത്. സാധാരണ സൈനികരെറോഡുമാർഗ്ഗംകൊണ്ടുപോകാറുണ്ട്.എന്നാൽ78വാഹനങ്ങളടങ്ങുന്നകോൺവോയി പോകാൻ തീരുമാനിച്ചത്അസാധരണമെന്നാണ്സിആർപിഎഫുംവിലയിരുത്തിയത്.

Advertisement

ഇത് വിവരം ചോരാനും വാഹന വ്യൂഹത്തിന് ശ്രദ്ധകിട്ടാനുംഇടയാക്കി.സ്ഫോടനമുണ്ടായേക്കുമെന്നരഹസ്യാന്വേഷണ മുന്നറിയിപ്പുകളിൽ എവിടെയുംസിആർപിഎഫ് വാഹനവ്യൂഹത്തിന് ഭീഷണിയുള്ളതായി വിവരം കിട്ടിയിരുന്നില്ല. വാഹനവ്യൂഹത്തിലെ അഞ്ചാമത്തെവാഹനത്തിനരികിലേക്ക് കാർ ഓടിച്ചു കയറ്റിയാണ് സ്ഫോടനം നടത്തിയത്. മഞ്ഞു മൂടി ശ്രീനഗറിലെ വഴികൾ അടഞ്ഞത് കാരണമാണ് നിരവധി സൈനികർക്ക് ഒന്നിച്ച് യാത്രചെയ്യേണ്ടസാഹചര്യംവന്നത്.രഹസ്യാന്വേഷണ വീഴ്ച ഉൾപ്പടെ മിണ്ടരുതെന്ന് തന്നോട് പ്രധാനമന്ത്രിനിർദ്ദേശിച്ചതായി സത്യമാൽ മല്ലിക്ക് പറഞ്ഞിരുന്നു. വിശദീകരണംവേണമെന്നനിലപാടിൽപ്രതിപക്ഷംഉറച്ചുനിൽക്കുമ്പോഴും പ്രതികരിക്കാൻ കേന്ദ്രസർക്കാർതയ്യാറായിട്ടില്ല.

#pulvamaterristattack


Advertisement