Narendra modi
sponsored





വെബ്ഡെസ്‌ക്:-പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ കേരള സന്ദർശത്തിനായി നാളെ കൊച്ചിയിലെത്തും. സന്ദർശനത്തെ തുടർന്ന് നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂർ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.



വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തേണ്ടതാണ്. അങ്കമാലി- മുട്ടം, എം.സി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണം. കണ്ടെയ്നർ, ഗുഡ്സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല.



അങ്കമാലിയിൽ നിന്ന് പെരുമ്പാവൂരിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവർ മഞ്ഞപ്ര, കോടനാട്, വഴിപോകണം. വിമനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.
D



sponsored

By Inews

Leave a Reply

%d bloggers like this: