𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

President zelensky sharing his location in Ukraine

യുക്രൈനിലെ തന്റെ ലൊക്കേഷൻ പങ്കുവെച്ച് പ്രസിഡന്റ് സെലെൻസ്‌കി,

കീവ് : റഷ്യൻ ആക്രമണം അനുദിനം രൂക്ഷമാകുന്ന യുക്രൈനിൽ നിന്നും, പ്രസിഡന്റിന്റെ പുതിയ സന്ദേശം. തലസ്ഥാനമായ കീവിലെ ബാങ്കോവ തെരുവിലാണ് താൻ ഉള്ളതെന്നും ആരെയും ഭയക്കാനോ ഒളിച്ചിരിക്കാനോ ഉദ്ദേശമില്ലെന്നും സെലെൻസ്‌കി വ്യക്തമാക്കി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രസിഡന്റ് പുതിയ പോസ്റ്റ്‌ പങ്കുവെച്ചത്. താനുള്ള കെട്ടിടത്തിന്റെ ലൊക്കേഷൻ ഡീറ്റെയിൽസ് അടക്കമുള്ളവയും പ്രസിഡന്റ് പ്രസിദ്ധപ്പെടുത്തി. പ്രതിരോധം പന്ത്രണ്ട് ദിവസം പിന്നിട്ടെന്നും, എല്ലാവരും ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. യുക്രൈൻ പതാകയ്ക്ക് സമീപത്തായി ഒരു ഡെസ്കിൽ ഇരുന്നുകൊണ്ടാണ് പ്രസിഡന്റ് വീഡിയോയിൽ സംസാരിക്കുന്നത്. നേരത്തേ, ഇദ്ദേഹത്തെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂന്നോളം തവണ സെലെൻസ്കിക്ക് നേരെ ആക്രമണം ഉണ്ടായെന്നും, തലനാരിഴക്കാണ്‌ രക്ഷപ്പെട്ടതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.