തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവും പരാതിയുമായി എത്തിയത്. ഇതിനോടകം 1600-ഓളം കമൻറുകൾ ആണ് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്.

സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രം​ഗത്ത് എത്തി. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച്‌ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply