ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പദ്ധതി വിശദീകരണങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്നുറപ്പിച്ച് തെരഞ്ഞെടുപ്പ് തന്ത്ര രൂപീകരണ വിദഗ്ദന്‍[the_ad_placement id=”content”] പ്രശാന്ത് കിഷോര്‍. പാര്‍ട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം വേണ്ടെന്ന് വച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ പുനരുജ്ജീവന പദ്ധതിയായ എംപവേര്‍ഡ് ആക്ഷന്‍ പ്ലാന്‍ 2024 തയ്യാറാക്കിയ കിഷോറിന് പാര്‍ട്ടി പ്രത്യേക പദവികള്‍ നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.[the_ad_placement id=”adsense-in-feed”]
എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിയ കിഷോര്‍ താന്‍ കോൺഗ്രസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയുടെ ഉയര്‍ച്ചക്കായി ഏറ്റെടുത്ത ശ്രമത്തെ അഭിനന്ദിച്ച സുര്‍ജേവാല അദ്ദേഹത്തിന്‍റ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.
You must log in to post a comment.